കൊച്ചി: നടൻ സിദ്ദിഖിന്റെ മൂത്ത മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു. ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കബറടക്കം വൈകിട്ട് നാല് മണിക്ക് പടമുകള്‍ പള്ളിയില്‍. സഹോദരങ്ങള്‍: ഫര്‍ഹീന്‍, ഷഹീൻ സിദ്ദിഖ്.
സാപ്പി എന്നാണ് റാഷിനെ അടുപ്പമുള്ളവർ വിളിക്കുന്നത്. സാപ്പിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സിദ്ദിഖും മകനും നടനുമായ ഷഹീൻ സിദ്ദിഖുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. റാഷിന്റെ മാതാവ് നേരത്തെ മരിച്ചിരുന്നു.
നടി സീമ ജി നായൻ റാഷിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റിട്ടിട്ടുണ്ട്