ഞാൻ അവസരങ്ങള്‍ ചോദിച്ചു പോകുന്ന ആളല്ലായെന്ന് നടി അന്‍സിബ. അതുകൊണ്ട് തന്നെ തനിക്ക് ലഭിക്കുന്ന സിനിമകൾ കുറവാണെന്നും താരം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.എനിക്ക് വിനീതേട്ടന്റെയൊക്കെ കൂടെ അഭിനയിക്കാന്‍ ഭയങ്കര ആഗ്രഹമായിരുന്നു. ദൃശ്യം കഴിഞ്ഞ് വല്യ പടങ്ങളൊന്നും വന്നില്ലെന്നും അന്‍സിബ പറഞ്ഞു.
‘എനിക്ക് വിനീതേട്ടന്റെയൊക്കെ കൂടെ അഭിനയിക്കാന്‍ ഭയങ്കര ആഗ്രഹമായിരുന്നു. ദൃശ്യം കഴിഞ്ഞ് വല്യ പടങ്ങളൊന്നും വന്നില്ല. അപ്പോള്‍ ഞാന്‍ വിചാരിച്ചു പഠിക്കാന്‍ പോകാമെന്ന് അങ്ങനെ കോയമ്ബത്തൂര്‍ പഠിക്കാന്‍ പോയി തിരിച്ചു വന്നു. പിന്നെ സംവിധാനത്തിലേക്ക് കടന്നാലോ എന്ന് ആലോചിച്ചു. അങ്ങനെ കുറച്ചുനാള്‍ അതിന്റെ തിരക്കിലായിരുന്നു.
പിന്നെ ഞാന്‍ സിനിമയിലേക്ക് തന്നെ വരില്ല എന്ന് വിചാരിക്കുമ്ബോഴാണ് പെട്ടെന്ന് കൊവിഡിന്റെ സമയത്തു ജിത്തു സര്‍ വിളിച്ചിട്ട് ദൃശ്യം 2 ന്റെ ഷൂട്ട് തുടങ്ങാനായെന്നും സ്‌ക്രിപ്റ്റ് വായിക്കാന്‍ വീട്ടിലേക്ക് വന്നോളൂ എന്നും പറയുന്നത്.
അതിന് ശേഷം മമ്മൂക്കയ്ക്കൊപ്പം സി.ബി.ഐയില്‍ അഭിനയിച്ചു. വിനീതേട്ടന്റെ കൂടെ ഒക്കെ അഭിനയിക്കണമെന്ന്ആഗ്രഹമുണ്ടായിരുന്നു. എങ്കിലും ആരെയും വിളിച്ച് അവസരം ചോദിക്കുന്ന ഒരാളല്ല ഞാന്‍,’അന്‍സിബ പറഞ്ഞു.