കൊച്ചി: നടി ആര്‍. സുബ്ബലക്ഷ്മി (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയുമാണ്.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം.
നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍ മകളാണ്. താരാ കല്യാണിന്‍റെ മകളായ സൗഭാഗ്യ വെങ്കിടേഷുമൊത്ത് സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഏറെ നാളായി താരാ കല്യാണിന്‍റെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു താമസം.
കുട്ടിക്കാലം മുതല്‍ കലാരംഗത്തു സജീവമായിരുന്നു സുബ്ബലക്ഷ്മി. കര്‍ണാടക സംഗീതം അഭ്യസിച്ച സുബ്ബലക്ഷ്മി 1951ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം തുടങ്ങി. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യാ റേഡിയോയിലെ ആദ്യ വനിതാ കന്പോസറായിരുന്നു.
2002ല്‍ നന്ദനം എന്ന ഹിറ്റ് ചിത്രത്തിലൂടെ മുത്തശിവേഷത്തിലെത്തി. തുടര്‍ന്നു കല്യാണരാമൻ, തിളക്കം, രാപ്പകല്‍, ഗ്രാമഫോണ്‍ തുടങ്ങിയ ഒട്ടേറെ സിനിമകളിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. മലയാളത്തിനു പുറത്തു തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ചു. ഭര്‍ത്താവ് അന്തരിച്ച കല്യാണകൃഷ്ണൻ.