അടക്കത്ത് വയൽ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് നാടിന് സമർപ്പിച്ചു; കെ.എസ്. അലി തങ്ങൾ  കുമ്പോൾ ഉദ്ഘാടനം നിർവഹിച്ചു

അടക്കത്ത് വയൽ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് നാടിന് സമർപ്പിച്ചു; കെ.എസ്. അലി തങ്ങൾ കുമ്പോൾ ഉദ്ഘാടനം നിർവഹിച്ചു

കാസർഗോഡ്: പുതുതായി നിർമിച്ച അടക്കത്തവയൽ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് സയ്യിദ് കെ.എസ്. അലി തങ്ങൾ കുമ്പോൾ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് കെ.എ. അബ്ദുൽ കരീം (സിറ്റി ഗോൾഡ്) ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാലിക് ദീനാർ ഖത്തീബ് അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി വഖഫ് നിർവഹിച്ചു.​കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ മുഖ്യതിഥിയായി സംബന്ധിച്ചു. പ്രമുഖ വാഗ്മി സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് ജനറൽ സെക്രട്ടറി മഹ്‌മൂദ് സഫർ, ഖത്തീബ് ഇബ്രാഹിം സകാഫി, അൽ ബയാൻ വനിതാ കോളേജ് പ്രിൻസിപ്പൽ ഹാഫിസ് ഹാഷിം അഹ്സനി, ട്രഷറർ ടി.കെ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. മത-സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply