20-20 യ്ക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഇത് വരെയും പേരിടാത്ത മഹേഷ് നാരായണൻ ചിത്രം. മഹേഷ് നാരായണൻ ചിത്രത്തിന്റെ ലൊക്കേഷനിൽ മോഹൻലാൽ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ഇന്ന് രാവിലെയാണ് മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്തത്.
നൂറ് കോടി രൂപാ മുതൽ മുടക്കിലൊരുന്ന ചിത്രത്തിന്റെ തിരക്കഥയും മഹേഷ് നാരായണൻ തന്നെയാണ് എഴുതിയിരിക്കുന്നത്. മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്.
ശ്രീലങ്കയിൽ ആയിരുന്നു MNMM എന്ന് തലാകാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ പല കാലഘട്ടങ്ങളിലായാണ് നടക്കുന്നത് എന്നും മമ്മൂട്ടിക്കും മോഹൻലാലിനും ഒന്നിലധികം ഗെറ്റപ്പുകളും ഉണ്ടാവും എന്നുമാണ് റിപ്പോർട്ടുകൾ.