മത്സരത്തിനിടെ കറാച്ചി സ്റ്റേഡിയത്തിൽ വിമാന ശബ്ദം; ഭയന്ന് ന്യൂസിലാൻഡ് താരം; വീഡിയോ വൈറൽ

മത്സരത്തിനിടെ കറാച്ചി സ്റ്റേഡിയത്തിൽ വിമാന ശബ്ദം; ഭയന്ന് ന്യൂസിലാൻഡ് താരം; വീഡിയോ വൈറൽ

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഉദ്ഘാടന മത്സരത്തിനിടെ സ്റ്റേഡിയത്തിന് മുകളിലൂടെ പറന്ന പാക് ജെറ്റ് വിമാനങ്ങള്‍ കണ്ട് ഭയന്ന് ന്യൂസിലാൻഡ് താരങ്ങൾ. ടോസ് നഷ്ടപ്പെട്ട് ന്യൂസിലന്‍ഡ് ബാറ്റിംഗിന് ഇറങ്ങിയിരിക്കെയാണ് സ്‌റ്റേഡിയത്തിന് മുകളിലൂടെ ജെറ്റ് വിമാനങ്ങള്‍ പറന്നത്.

പാകിസ്ഥാന്‍ വ്യോമസേനയുടെ ‘എയര്‍ ഷോ’ ആയിരുന്നത്. കിവീസ് ഓപ്പണര്‍മാരായ വില്‍ യങ്ങും ഡെവോണ്‍ കോണ്‍വെയും ബാറ്റുചെയ്യുന്നതിനിടെയാണ് വിമാനം പറന്നത്. അപ്രതീക്ഷിതമായി വിമാനങ്ങള്‍ പറക്കുന്നതിന്റെ ശബ്ദം കേട്ട കിവീസ് താരം കോണ്‍വെ ഭയന്ന് ഇരിക്കുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Leave a Reply