ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ കാസർഗോഡ് ജില്ലാ നേതൃത്വസംഗമം 2025 ജൂലൈ 19 ന് ശനിയാഴ്ച വൈകിട്ട് 4 മണിക്ക് ഫോർട്ട് വിഹാർ ഓഡിറ്റോറിയം, പുതിയകോട്ടു – കാഞ്ഞങ്ങാട് വെച്ച് നടത്തപ്പെടുന്നു. ഭരണഘടന പ്രകാരം പാർട്ടിയുടെ ജില്ലാ, നിയോജകമണ്ഡലം കമ്മിറ്റികൾക്ക് രൂപം നൽകും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്ക പരിപാടിയിലും, സംഘടനാപരമായ തീരുമാനങ്ങളിലും, പാർട്ടിയുടെ നയരേഖയും പ്രകടനപത്രികയും വിശദീകരിക്കുന്നതോടൊപ്പം ‘വിവേചനത്തിനെതിരെ ശബ്ദമുയർത്തുക, അനീതിക്കെതിരെ അണിനിരക്കുക’ എന്ന സന്ദേശവുമായി 140 അസംബ്ലി നിയോജകമണ്ഡലങ്ങളിലെ വാഹനപ്രചരണ ജാഥയെ കുറിച്ചും ചർച്ച ചെയ്യും.
പാർട്ടിയുടെ സംസ്ഥാന കൺവീനർ ശ്രീ പി. വി. അൻവർ യോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാതല നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.