റിയൽ ഇന്ത്യാ വിഷൻ മെഗാ ഫാമിലി മീറ്റ് & എന്റർപ്യുനേഴ്സ് മീറ്റിന് കരുത്തായി സിറ്റി ഗോൾഡ്
സിറ്റി ഗോൾഡ് കരീംച്ച. ഈ പേര് കേൾക്കാത്ത കാസർകോട്ടുകാർ വിരളമായിരിക്കും. കാസർകോട്ടുകാർക്ക് സിറ്റി ഗോൾഡെന്നാൽ കരീംച്ചയാണ്. അബ്ദുൽ കരീം എന്ന പൂർണനാമത്തെ കാസർകോട്ടുക്കാർ കരീംച്ച എന്ന 3 അക്ഷരത്തിൽ പൊതിഞ്ഞ് സ്നേഹത്തോടെ വിളിക്കുന്നത് അദ്ദേഹം കാസർകോട്ടെ സ്വർണ വ്യാപാര രംഗത്ത് ഉണ്ടാക്കിയ വിശ്വാസത കൊണ്ട് മാത്രമല്ല, മറിച്ച് ഈ നാടിന്റെ കലാ കായിക രംഗത്ത് അദ്ദേഹം ഉണ്ടാക്കിയെടുത്ത ഒരു ഇമ്പാക്റ്റ് കൂടി കൊണ്ടാണ്.
വ്യാപാര മേഖലയിൽ മാത്രം മുന്നോട്ട് പോകാമായിരുന്നിട്ടും അതിൽ മാത്രം ഒതുങ്ങാതെ അദ്ദേഹം ഈ നാടിന്റെ പൾസിനൊടൊപ്പമലിഞ്ഞു. കാസർകോട്ടെ കലാ കായിക പരിപാടികളിൽ സിറ്റി ഗോൾഡും കരീംച്ചയും നിറഞ്ഞ് നിന്നു. ജില്ലയിലെ ഒരു കലാ പരിപാടികൾക്കും അദ്ദേഹം അകമഴിഞ്ഞ പിന്തുണ നൽകി. ഇപ്പോഴിതാ റിയൽ ഇന്ത്യാ വിഷൻ ഒരുക്കുന്ന മെഗാ ഫാമിലി മീറ്റ് & എന്റർപ്യുനേഴ്സ് മീറ്റിന്റെ ടൈറ്റിൽ സ്പോൺസറായും അദ്ദേഹത്തിന്റെ സിറ്റി ഗോൾഡ് മാറിയിരിക്കുകയുമാണ്.
ഫെബ്രുവരി 21 ന് കാസർകോട് ബേക്കൽ ബീച്ച് പാർക്കിൽ നടക്കുന്ന റിയൽ ഇന്ത്യാ വിഷൻ മെഗാ ഫാമിലി മീറ്റ് & എന്റർപ്യുനേഴ്സ് മീറ്റിന്റെ ടൈറ്റിൽ സ്പോൺസറായി സ്വർണ വ്യാപാര രംഗത്ത് 25 വർഷം പൂർത്തിയാക്കിയ സിറ്റി ഗോൾഡ് നമ്മുക്കൊപ്പമുണ്ടെന്ന കാര്യം അഭിമാനപൂർവ്വം ഞങ്ങൾ അറിയിക്കുകയാണ്.
ജനുവരി 3 ന് കാസർകോട് സിറ്റി ടവറിൽ നടന്ന റിയൽ ഇന്ത്യാ വിഷൻ മെഗാ ഫാമിലി മീറ്റ് & എന്റർപ്യുനേഴ്സ് മീറ്റിന്റെ പോസ്റ്റർ റിലീസ് & ഗോൾഡൻ പാസ്സ് വിതരണചടങ്ങിൽ സിറ്റി ഗോൾഡിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിരവധി വ്യവസായ പ്രമുഖർ അണിനിരന്ന ചടങ്ങിലാണ് പ്രഖ്യാപനം.