നാദാപുരത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് തൊഴിലാളികള്‍ക്ക് മേലെ പതിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം

നാദാപുരത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് തൊഴിലാളികള്‍ക്ക് മേലെ പതിച്ചു; 2 പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് : നാദാപുരത്ത് നിർമാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്‌ഡ് തകർന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വിഷ്ണു, നവജിത്ത് എന്നിവരാണ് മരിച്ചത്.

വളയത്ത് ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം.മണ്ണിനടിയില്‍ കുടുങ്ങിയ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

വീടുനിര്‍മാണത്തിനിടെ സണ്‍ഷെയ്ഡിന്റെ ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. തകര്‍ന്നുവീണ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടാണ് രണ്ടു തൊഴിലാളികളും മരിച്ചത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മറ്റ് തൊഴിലാളികളെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്.

Leave a Reply