ആന്‍ഡ്രോയിഡ് ഫോണുകൾ ചൂടാകുന്നു, ബാറ്ററി തീരുന്നു; കാരണം ഇൻസ്റ്റാഗ്രാം; പരിഹാരം പറഞ്ഞ് ഗൂഗിൾ

ആന്‍ഡ്രോയിഡ് ഫോണുകൾ ചൂടാകുന്നു, ബാറ്ററി തീരുന്നു; കാരണം ഇൻസ്റ്റാഗ്രാം; പരിഹാരം പറഞ്ഞ് ഗൂഗിൾ

ആന്‍ഡ്രോയിഡ് ഫോണുകൾ ചൂടാകുന്നു, വേഗത്തിൽ ബാറ്ററി തീരുന്നു.. ഈ പരാതി പല ഉപഭോക്താക്കൾക്കും ഉണ്ടാവും. എന്നാൽ ആൻഡ്രോയിഡ് ഫോണിൽ ഈ പ്രശ്നങ്ങൾക്ക് കാരണം എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗൂഗിൾ.

ജനപ്രീയ ആപ്പായ ഇൻസ്റ്റഗ്രാമാണ് ഫോൺ ചൂടാക്കുന്നതിനും ബാറ്ററി തീരുന്നതിനും കാരണമെന്ന് പറഞ്ഞിരിക്കുകയാണ് ഗൂഗിൾ.ഈ പ്രശ്‌നം പരിഹരിക്കാന്‍ ആപ്പ് ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാനും ഗൂഗിള്‍ ആവശ്യപ്പെടുന്നു. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ബാറ്ററി ചാര്‍ജ് അമിതമായി ഉപയോഗിക്കുന്ന പ്രശ്‌നം പരിഹരിച്ചുകൊണ്ടുള്ളതാണ് ഈ പുതിയ അപ്‌ഡേറ്റ്. ഇതിനായി ഇന്‍സ്റ്റഗ്രാമിന്റെ 382.0.0.49.84 വേര്‍ഷനാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്.

ഇന്‍സ്റ്റഗ്രാം ഫോണിലെ ബാറ്ററി അമിതമായി ഉപയോഗിച്ച് തീര്‍ക്കുന്നുണ്ട് എന്നതിനുള്ള സ്ഥിരീകരണമാണിത്. ഈ പ്രശ്‌നത്തിന് കാരണമെന്താണെന്ന് മെറ്റയോ, ഗൂഗിളോ വ്യക്തമാക്കിയിട്ടില്ല. അമിതമായ ബാറ്ററി ഉപയോഗത്തെ തുടര്‍ന്ന് ഫോണ്‍ ചൂടാകുന്ന അവസ്ഥയുണ്ടായി. ഇത് തടയാന്‍ പലരും ഇന്‍സ്റ്റഗ്രാം ലൈറ്റിലേക്ക് മാറുന്ന സ്ഥിതി വന്നു.

Leave a Reply