കുട്ടികള്‍ പൂക്കള്‍ പറിച്ചതിന് അംഗന്‍വാടി ജീവനക്കാരിയുടെ മൂക്കറുത്തു; പ്രതിക്കായി പൊലീസ് തിരച്ചില്‍

കുട്ടികള്‍ പൂക്കള്‍ പറിച്ചതിന് അംഗന്‍വാടി ജീവനക്കാരിയുടെ മൂക്കറുത്തു; പ്രതിക്കായി പൊലീസ് തിരച്ചില്‍

ബംഗളൂരു: പൂന്തോട്ടത്തില്‍ നിന്ന് കുട്ടികള്‍ പൂക്കള്‍ പറിച്ചതിന് അംഗന്‍വാടി ജീവനക്കാരിയുടെ മൂക്ക് അറുത്തെടുത്ത് മധ്യവയസ്‌കന്‍.

കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ബസുര്‍ട്ടെ ഗ്രാമത്തിലാണ് സംഭവം.

കല്യാണി മോറെ എന്നയാള്‍ കുട്ടികള്‍ പൂക്കള്‍ പറിച്ചുവെന്ന കാരണത്താല്‍ അംഗന്‍വാടി ജീവനക്കാരിയോട് വഴക്കിട്ടു. പരസ്പരം വാക്കു തര്‍ക്കം നടക്കുന്നതിനിടെയാണ് 50 വയസുകാരി സുഗന്ധ മോറെയുടെ മൂക്ക് ഇയാള്‍ ചെത്തിയെടുത്തത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. അമിതമായ രക്തസ്രാവം ഉണ്ടായ ഇവരുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

സംഭവത്തിന് ശേഷം ഇയാള്‍ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Leave a Reply