അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തിൽ കൂടി നായികയായി എത്തിയ താരമാണ് രേഷ്മ രാജൻ. ചിത്രം വിജയമായി മാറിയതോടെ പിന്നീടും ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തിയിരുന്നു. ഹോസ്പിറ്റലിൽ നഴ്സയായി ജോലി ചെയ്തിരുന്ന താരം അത് ഉപേക്ഷിച്ചാണ് അഭിനയ രംഗത്തേക്ക് എത്തിയത്.
അഭിനയത്തിലേക്ക് എത്താൻ തന്റെ ജോലി തന്നെ ഉപേക്ഷിച്ച തീരുമാനത്തെ കുറിച്ച് തുറന്ന് പറയുകയാണ് താരം ഇപ്പോൾ. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെ ഓർത്ത് തനിക്ക് ഞെട്ടലായിരുന്നുവെന്നും ആ സമയത്ത് വിദേശത്തേക്ക് ജോലിയ്ക്ക് പോകാൻ വിസയും ടിക്കറ്റും റെഡിയായിരുന്നുവെന്ന് താരം പറയുന്നു.
സിനിമയിൽ അഭിനയിക്കാൻ പോകുന്നതിനോട് അമ്മയ്ക്ക് ആദ്യം താല്പര്യമില്ലായിരുന്നുവെന്നും ആകെ വരുമാനം ലഭിക്കുന്ന തന്റെ ജോലി കളയുന്നതിനോട് അമ്മയ്ക്ക് യോജിപ്പുമില്ലായിരുന്നു എന്നാൽ ഇനിയൊരു അവസരം ലഭിക്കില്ലെന്ന തന്റെ തോന്നൽ കാരണം ഹോസ്പിറ്റലിൽ ഉള്ള ആളുകളോട് അഭിപ്രായം തിരക്കിയെന്നും രണ്ട് മാസം അവരാണ് ലീവ് തന്നതെന്നും താരം പറയുന്നു.
പിന്നീടാണ് ജോലി കളഞ്ഞത് അത് ജീവിതത്തിലെ ഏറ്റവും റിസ്ക്കുള്ള തീരുമാനമായിരുന്നു. ജോലി കളഞ്ഞിട്ടു സിനിമയിലേക്ക് പോയപ്പോൾ എല്ലാവരും കുറ്റപെടുത്തിയെന്നും അച്ഛൻ മരിച്ചിട്ട് രണ്ട് വർഷമായപ്പോളേക്ക് സിനിമയിൽ പോകുന്നുവെന്ന് പറഞ്ഞു ചിലർ ആഴത്തിൽ മുറിവ് ഏല്പിച്ചെന്നും രേഷ്മ കൂട്ടിച്ചേർത്തു.