തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കർണാടക തീരദേശത്തിന് മുകളിലായി രണ്ട് ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലാണ് വരും ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യതയുള്ളത്.
ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്ത് കടലാക്രമണത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യ ബന്ധനത്തിനുള്ള വിലക്ക് ഇന്നും തുടരും.