കാസര്‍ഗോഡ്: മാടായി പഞ്ചായത്തിലെ വെങ്ങര മുക്ക്, റെയില്‍വേ ഗേറ്റ്, വെങ്ങര പോസ്റ്റാഫീസിനു സമീപം എന്നിവിടങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു.
അഞ്ചു പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ബുധനാഴ്ചയും ഇന്നുമായാണ് നായ്ക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ റെയില്‍വേ ഗേറ്റിനു സമീപം വച്ച് സമീപവാസിയായ ഹസൻ(71), പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജ് ഡിഗ്രി വിദ്യാര്‍ത്ഥിനി സാന്ദ്ര(20), വെങ്ങരയിലെ നസീര്‍ എന്നിവര്‍ക്ക് കടിയേറ്റു. കൂടാതെ, വളപട്ടണം സ്വദേശി ജലീല്‍ (59), മാടായി വാടിക്കല്‍ സ്വദേശി സുനില്‍ദത്ത് (58) എന്നിവര്‍ക്ക് ബുധനാഴ്ച കടിയേറ്റിരുന്നു.
കടിയേറ്റവര്‍ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ പ്രഥമശുശ്രൂഷയക്ക് ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.