മദ്യപാനത്തിനിടെ വാക്കുതർക്കം; ക്രിമിനൽ കേസ് പ്രതി വെട്ടേറ്റ് മരിച്ചു……

മദ്യപാനത്തിനിടെ വാക്കുതർക്കം; ക്രിമിനൽ കേസ് പ്രതി വെട്ടേറ്റ് മരിച്ചു……

തൃശൂർ: മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് ക്രിമിനൽ കേസ് പ്രതി വെട്ടേറ്റ് മരിച്ചു. കയ്പമംഗലം സ്വദേശി ഹരിദാസൻ നായർ (52) ആണ് കൊല്ലപ്പെട്ടത്. തൃശൂർ വലപ്പാടാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഹരിദാസൻ നായരുടെ സുഹൃത്തായ സുരേഷിന്റെ വീട്ടിലായിരുന്നു സംഘം മദ്യപിച്ചിരുന്നത്. തുടർന്ന് മൂവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തർക്കത്തിനിടെ ഹരിദാസിന് വെട്ടേൽക്കുകയുമായിരുന്നു…….

Leave a Reply