മിഗ്‌ജോം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഐഎഎഫ് ചേതക് ഹെലികോപ്റ്ററുകള്‍ വിന്യസിച്ചു.
വെള്ളപ്പൊക്ക മേഖലയില്‍ സൈന്യം ഹെലികോപ്റ്ററില്‍ ഭക്ഷണമെത്തിച്ചു. സൈദാ പേട്ടില്‍ ഒറ്റപ്പെട്ടവരെ സൈന്യം രക്ഷപ്പെടുത്തുകയും ചെയ്തു. നഗരത്തില്‍ 80 ശതമാനം വൈദ്യുതി പുന:സ്ഥാപിച്ചു. തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരും താംബരം എയര്‍ഫോഴ്‌സ് സ്‌റ്റേഷനും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
അടുത്ത 24 മണിക്കൂറില്‍ ആന്ധ്രയില്‍ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. എട്ട് ജില്ലകള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം ലഭിച്ചിട്ടുണ്ട്.