ബാലുശേരിയില്‍ മുപ്പതോളം വീടുകളില്‍ ഒരേസമയം പൊട്ടിത്തെറി; ഇലക്‌ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു

ബാലുശേരിയില്‍ മുപ്പതോളം വീടുകളില്‍ ഒരേസമയം പൊട്ടിത്തെറി; ഇലക്‌ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു

കോഴിക്കോട്: ബാലുശേരിയില്‍ വീടുകളില്‍ ഒരേസമയം പൊട്ടിത്തെറി. പ്രദേശത്തെ മുപ്പതോളം വീടുകളിലെ ഇലക്‌ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു.

അമിത വൈദ്യുതി പ്രവാഹത്തെത്തുടര്‍ന്ന് അതിരാവിലെയായിരുന്നു സംഭവം. അപ്രതീക്ഷിതമായ പൊട്ടിത്തെറിയില്‍ ആളുകളെല്ലാം പരിഭ്രാന്തരായി. ഫാനും ബള്‍ബും ഇന്‍വെര്‍ട്ടറുകളും എല്ലാം കത്തുകയും ചിലവ പൊട്ടിത്തെറിക്കുകയുമുണ്ടായി.

ബാലുശേരിയിലെ പനങ്ങാട്, കിനാലൂര്‍, പൂവമ്ബായ് പ്രദേശത്തെ വീടുകളിലെ ഉപകരണങ്ങള്‍ക്കാണ് കേടുപാടുകളുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ ഏഴിനായിരുന്നു സംഭവം. മിക്സി, ബള്‍ബുകള്‍, ഇന്‍വര്‍ട്ടറുകള്‍, ഫാനുകള്‍, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങളാണ് നശിച്ചത്. ഉണ്ണികുളം ഇലക്‌ട്രിക്കല്‍ സെക്ഷനു കീഴിലുള്ള പ്രദേശമാണിത്.

നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കെ.എസ്.ഇ.ബി. തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്‌ കെ.എസ്.ഇ.ബി. ഉന്നത അധികൃതര്‍ക്ക് പരാതി നല്‍കി.

Leave a Reply