മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. വിശാല ബെഞ്ച് അറസ്റ്റുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എം.എൽ.എയുടെ അടിസ്ഥാനത്തിൽ തീർപ്പാക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഡൽഹി മുഖ്യമന്ത്രിയാണെന്നതും ഇത്രയും നാൾ തടവിൽകഴിഞ്ഞതും പരിഗണിച്ചുവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിധിയിൽവ്യക്തമാക്കി. കെജ്‌രിവാൾ ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും
ആസ്ഥാനത് തുടരണോ വേണ്ടയോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു.
സി.ബിഐ കേസിൽ കസ്റ്റഡിയിലായതിനാൽ ആ കേസിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ജയിൽ മോചനം. ജൂലൈ 17ാം തീയതിയായിരിക്കും കെജ്‌രിവാളിനെതിരായ കേസ് ഹൈക്കോടതി പരിഗണിക്കുക.
നേരത്തെ മെയ് 10ാം തീയതിയും അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂൺ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കരുത്, ഫയലുകളിൽ ഒപ്പിടരുത് തുടങ്ങിയ കർശന വ്യവസ്ഥകളോടെയായിരുന്നു അന്ന് സുപ്രീംകോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.