ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യാ ശ്രമം ; യുവാവ് ഗുരുതരാവസ്ഥയില്‍

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യാ ശ്രമം ; യുവാവ് ഗുരുതരാവസ്ഥയില്‍

വയനാട് പാലുകുന്നില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. 32കാരി ആതിരയാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ബാബു അതീവ ഗുരുതരാവസ്ഥയിലാണ്.

അഞ്ചുകുന്ന് കുളത്താറ കുറുമ കോളനിയിലെ ആതിരയെ ഭര്‍ത്താവ് ബാബു വാക്കത്തി കൊണ്ട് വെട്ടികൊല്ലുകയായിരുന്നു.

വൈകീട്ട് 4 മണിയോടെ ആയിരുന്നു സംഭവം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. കൂലി പണിക്കായി രണ്ടാഴ്ച മുമ്ബ് കുടകിലേക്ക് പോയ ആതിര ഇന്നാണ് തിരിച്ചെത്തിയത്. ഇന്നും ആതിരയും ബാബുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അത് കൊലപാതകത്തിലേക്കും എത്തി. സ്വയം കഴുത്തിന് വെട്ടിയ ബാബു ജീവനൊടുക്കാനും ശ്രമിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള പ്രതി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. ദമ്ബതികള്‍ക്ക് 10ഉം 9ഉം 5ഉം വയസുള്ള മൂന്ന് കുട്ടികളുണ്ട് .

Leave a Reply