കൊടുംക്രൂരതക്ക് മുമ്പേ അനുജന് ഇഷ്ട ഭക്ഷണമായ വാങ്ങി നൽകി; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നാട്ടുകാരുടെ പറയുന്നത് കേൾക്കൂ

കൊടുംക്രൂരതക്ക് മുമ്പേ അനുജന് ഇഷ്ട ഭക്ഷണമായ വാങ്ങി നൽകി; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നാട്ടുകാരുടെ പറയുന്നത് കേൾക്കൂ

കൊടുംക്രൂരതക്ക് മുമ്പേ അനുജന് അഫാൻ ഇഷ്ട ഭക്ഷണമായ മന്തി വാങ്ങി നൽകിയതായി റിപ്പോർട്ട്. സ്വന്തം വീട്ടിലെത്തി പെൺസുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തുന്നതിന് മുമ്പ് സഹോദരൻ 14കാരനായ അഹസാന് ഭക്ഷണം വാങ്ങി നൽകിയതായി നാട്ടുകാർ. അനിയനെയും കൂട്ടി വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തി കുഴിമന്തി വാങ്ങിക്കൊടുത്തുവെന്നാണ് നാട്ടുകാർ പറയുന്നത്. അതിന് ശേഷമാണ് കൊടും ക്രൂരത ചെയ്തത്.

എന്തിനാണ് കൊലപാതകം നടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. സാമ്പത്തിക പ്രശ്നമാണ് കാരണമെന്ന പ്രതി അഫാന്റെ വാദം ആരും മുഖവിലക്കെടുക്കുന്നില്ല. കൊല്ലപ്പെട്ട പെൺസുഹൃത്ത് ഫർസാന ഇന്ന് ഉച്ചക്ക് മൂന്നരയോടെയാണ് അഫാന്റെ വീട്ടിലെത്തിയത്. ഇവർ തമ്മിലുള്ള ബന്ധത്തിലും അഭ്യൂഹത നിലനിൽക്കുന്നുണ്ട്. രണ്ടിടത്ത് കൊലപാതകം നടത്തിയ ശേഷമാണ് പ്രതി സ്വന്തം വീട്ടിലെത്തിയത്. കൊലപാതകത്തിന് ശേഷം ​വീട്ടിലെ ​ഗ്യാസ് തുറന്നിട്ടു.

Leave a Reply