ബേലൂര്‍ മഖ്‌ന വീണ്ടും ജനവാസ മേഖലയില്‍; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ബേലൂര്‍ മഖ്‌ന വീണ്ടും ജനവാസ മേഖലയില്‍; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

വയനാട്ടിലെ ആളക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌ന വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇന്നലെ രാത്രി ബൈരക്കുപ്പ ഭാഗത്തേക്ക് നീങ്ങിയ ആന പുഴ കടന്നു വീണ്ടും കേരളത്തില്‍ എത്തുകയായിരുന്നു.

ആന തിരിച്ചെത്തിയതോടെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

പെരിക്കല്ലൂരില്‍ കബനി പുഴ കടന്നാണ് ആന എത്തിയത്. സര്‍വ്വ സന്നാഹങ്ങളുമായി വനംവകുപ്പ് തയ്യാറായിരിക്കുകയാണ്. ജനവാസ മേഖലയില്‍ ആനയുള്ളത് ഭീതി പരത്തിയിരിക്കുകയാണ്. വെളിച്ചം വീണ് ആനയെ കൃത്യമായി കണ്ടാല്‍ മാത്രമേ വനംവകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്നാണ് വിവരം. ജനവാസ മേഖലയായതിനാല്‍ ദൗത്യം വളരെ ദുഷ്‌കരമായിരിക്കും.

ബേലൂര്‍ മഖ്‌ന കഴിഞ്ഞ പത്ത് ദിവസമായി ദൗത്യസംഘത്തെ വട്ടം കറക്കുകയാണ്. കഴിഞ്ഞ ദിവസം ആനപ്പാറ-കാട്ടികുളം-ബാവലി റോഡിന്റെ ഒരു കിലോമീറ്ററോളം ഉള്ളിലായി ആനയുടെ സിഗ്‌നല്‍ ലഭിച്ചിരുന്നു. ബേലൂര്‍ മോഴ കഴിഞ്ഞ രണ്ടുദിവസമായി ആനയുടെ സാന്നിധ്യം കര്‍ണാടക കാടുകളിലായിരുന്നു.

കേരള അതിര്‍ത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും, ആനയുടെ സ്ഥാനം നാഗര്‍ഹോള വനത്തിലാണ്. ഇക്കാരണത്താല്‍ മയക്കുടി ദൗത്യം നിലച്ചിരുന്നു. റോഡിയോ കോളര്‍ സിഗ്‌നലുകള്‍ അടിസ്ഥാനമാക്കിയാണ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ നിരീക്ഷിച്ചിരുന്നത്. ഫെബ്രുവരി 11-നാണ് മയക്കുവെടി ദൗത്യം ആരംഭിച്ചത്.

Leave a Reply