കാസർകോട്: ഒക്ടോബർ 19 മുതൽ നവംബർ രണ്ട് വരെ ഉദുമ പാലക്കുന്ന് വോൾഫ്രാം സ്റ്റേഡിയത്തിൽ റിയൽ ഇന്ത്യൻ വിഷൻ ഒരുക്കുന്ന സിറ്റി ഗോൾഡ് ഓൾ ഇന്ത്യ സെവൻസ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന് പിന്തുണയുമായി ഉത്തരമലബാറിലെ പ്രമുഖ വ്യവസായ സ്ഥാപനമായ ബെസ്റ്റ് ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ്. റിയൽ ഇന്ത്യ വിഷൻ – സിറ്റി ഗോൾഡ് ഒരുക്കുന്ന ക്ലബ് ചാമ്പ്യൻഷിപ്പിന്റെ വിജയത്തിനാവശ്യമായ എല്ലാ വിധ പിന്തുണയും തന്റെ ഭാഗത്ത് നിന്നും ബെസ്റ്റ് ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും ബെസ്റ്റ് ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടർ ഷറഫു വ്യക്തമാക്കി.
1978 ൽ കാഞ്ഞങ്ങാട് നഗരത്തിൽ ആരംഭിച്ച ബെസ്റ്റ് ഇന്ത്യ ഹാർഡ്‌വെയർ എന്ന കടയിൽ നിന്നാണ് ബെസ്റ്റ് ഇന്ത്യ ഗ്രൂപ്പിന്റെ തുടക്കം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ ജനപ്രീതി നേടിയെടുത്ത ബെസ്റ്റ് ഇന്ത്യ പിന്നീട് സ്വന്തം ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുകയായിരുന്നു. പ്രധാനമായും സാനിറ്ററി ഉൽപ്പന്നങ്ങൾ കേന്ദ്രീകരിച്ച് ‘ഷിറ’ എന്ന ബ്രാൻഡിൽ ബെസ്റ്റ് ഇന്ത്യ വിപണിയിലെത്തിച്ച ഉൽപന്നങ്ങൾ കാഞ്ഞങ്ങാട് മാത്രം ഒതുങ്ങി നിൽക്കാതെ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും വിപണികൾ കീഴടക്കുകയായിരുന്നു. സാനിറ്ററി ഉൽപ്പന്നങ്ങൾക്ക് പുറമെ പ്ലംബിങ് മെറ്റിരിയൽസ്, ബാത്ത്റൂം ആക്‌സസറീസ് എന്നിവയിലും ‘ഷിറ’ യുടെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നു. ‘ഷിറ’ യ്ക്ക് പുറമെ അറോസ് എന്ന ബ്രാൻഡിലും ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നു. വളരെ വേഗത്തിൽ മേൽപറമ്പ്, പാലക്കുന്ന്, നിലേശ്വേരം, മാണിക്കോത്ത്, എന്നീ പ്രധാന നഗരങ്ങളിലേക്ക് വ്യാപിച്ച ബെസ്റ്റ് ഇന്ത്യ മറ്റു മേഖലകളിലും കൈയ്യൊപ്പ് ചാർത്തുകയായിരുന്നു. ബെസ്റ്റ് ഇന്ത്യ സിമെന്റ്റ്, സ്റ്റീൽസ്, ഫർണീച്ചർ എന്നീ മേഖലകളിലും ഇന്ന് ബെസ്റ്റ് ഇന്ത്യ വ്യാപിച്ച് കിടക്കുന്നു.
വ്യവസായ മേഖലയിലെ ബെസ്റ്റ് ഇന്ത്യയുടെ അനുഭവസമ്പത്തും ബെസ്റ്റ് ഇന്ത്യയെ മുന്നോട്ട് നയിച്ച ബെസ്റ്റ് ഇന്ത്യ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടർ ഷറഫുവിന്റെ അനുഭവ സമ്പത്തും റിയൽ ഇന്ത്യ വിഷൻ – സിറ്റി ഗോൾഡ് ക്ലബ് ചാമ്പ്യൻഷിപ്പിന് കരുത്താകുമെന്ന് ക്ലബ് ചാമ്പ്യൻഷിപ്പ് സംഘാടകർ വ്യക്തമാക്കി.