ഇന്ന് ഭാരത് ബന്ദ്; രാവിലെ ആറ് മുതല്‍ വൈകിട്ട് നാല് വരെ (കേരളത്തെ ഭാരത് ബന്ദ് ബാധിക്കില്ല)

ഇന്ന് ഭാരത് ബന്ദ്; രാവിലെ ആറ് മുതല്‍ വൈകിട്ട് നാല് വരെ (കേരളത്തെ ഭാരത് ബന്ദ് ബാധിക്കില്ല)

ദില്ലി: ഇന്ന് ഭാരത് ബന്ദ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ദില്ലിയിലേക്ക് മാര്‍ച്ച്‌ ചെയ്യുന്ന കര്‍ഷക സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്യുന്നത്.

രാവിലെ ആറ് മണി മുതല്‍ വൈകിട്ട് നാല് മണിവരെ ആണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാലുവരെ രാജ്യത്തെ പ്രധാന റോഡുകളില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരം സംഘടിപ്പിക്കും. സംയുക്ത കിസാൻ മോർച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേർന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.

അതേസമയം കേരളത്തെ ഭാരത് ബന്ദ് ബാധിക്കില്ല. കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള കടയടപ്പോ പണിമുടക്കോ ആരും പ്രഖ്യാപിച്ചിട്ടില്ല.

കർഷകർ നടത്തുന്ന സമരത്തിന് വ്യാപാരികളുടെ ധാർമിക പിന്തുണ നല്‍കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ് എസ് മനോജ് പറഞ്ഞു.

Leave a Reply