രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഝാര്‍ഖണ്ഡില്‍

രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഝാര്‍ഖണ്ഡില്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഝാര്‍ഖണ്ഡില്‍ പ്രവേശിക്കും. രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് യാത്ര എത്തുന്നത്.

പാകൂര്‍ അതിര്‍ത്തി വഴി ജാര്‍ഖണ്ടില്‍ എത്തുന്ന യാത്ര എട്ട് ദിവസങ്ങള്‍ കൊണ്ട് 13 ജില്ലകളിലായി 804 കിലോമീറ്റര്‍ സഞ്ചരിക്കും.

യാത്രയുടെ വിജയത്തില്‍ വിറളി പൂണ്ടാണ് ഝാര്‍ഖണ്ഡില്‍ ബിജെപി രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ബംഗാളിലെ മൂര്‍ഷിദബാദില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍, സിപിഐഎം പോളിറ്റ് ബ്യുറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് സലീം പങ്കെടുത്തു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാകാനാണ് യാത്രയില്‍ പങ്കെടുത്തതെന്ന് മുഹമ്മദ് സലീം പ്രതികരിച്ചു. ഝാര്‍ഖണ്ടില്‍ നിന്നും വീണ്ടും ബിഹാറില്‍ പ്രവേശിക്കുന്ന യാത്ര ഫെബ്രുവരി 14 ന് ചന്ധൗളി അതിര്‍ത്തി വഴി ഉത്തര്‍പ്രദേശില്‍ എത്തും.

Leave a Reply