പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കിയ കേസിൽ തൃശൂരിൽ ജനം ടിവി റിപ്പോർട്ടറടക്കം രണ്ടു യുവാക്കൾ അറസ്റ്റിൽ. ഒന്നാം പ്രതി തിരുവില്വാമല പട്ടിപറമ്പ് ആര്യമ്പടത്ത് വീട്ടിൽ രഘു (38), രണ്ടാം പ്രതി വടക്കാഞ്ചേരി പത്താംകല്ല് പുത്തളകുളം വീട്ടിൽ ബാദുഷ (20) എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി രഘു ബിജെപിയുടെ സജീവ പ്രവർത്തകനാണ്. ജനം ടിവിയുടെ റിപ്പോർട്ടായി ജോലി ചെയ്യുന്ന ഇയാൾ യുവമോർച്ചയുടെ നേതൃത്വമാണ്.
ഒന്നാം പ്രതി പണം വാഗ്‌ദാനം ചെയ്ത് രണ്ടാം പ്രതിയുടെ സഹായത്തോടെ സ്കൂൾ വിദ്ധ്യാർഥിയായ പതിനേഴുകാരനെ മോട്ടോർ സൈക്കിളിൽ കയറ്റികൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കുകയായിരുന്നു.
വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മാധവൻകുട്ടി.കെ യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ അനുരാജ്.ടി.സി, അസ്സി. സബ്ബ് ഇൻസ്പെക്ടർ രവീന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്കുമാർ, ഗീത, സിവിൽ പോലീസ് ഓഫീസർമാരായ സജിത്ത് മോൻ, അനീഷ് ലാൽ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്