കുഞ്ഞുപെങ്ങളുടെ ഖബ്റി നരികിൽ സ്കൂൾ ഐഡി കാർഡുമായെത്തുന്ന സഹോദരന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പലരെയും കണ്ണ് നനയിപ്പിക്കുകയാണ്. പെങ്ങൾ നിത്യസ്മരണയായി മാറിയ ആ മൺകുടീരത്തിന് മുകളിലെ ചെടിയിൽ ഐഡി കാർഡ് അണിയിച്ചു. അൽപനേരം അങ്ങനെ നിന്നതിനു ശേഷം ഐഡി കാർഡ് തിരികെയെടുത്തു. അതിനു ശേഷം മൺകുടീരം വൃത്തിയാക്കി.
റിജാസ് കരക്കാടൻ എന്ന വ്യക്തിയാണ് എഡിറ്റ് ചെയ്ത വിഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. ‘കുഞ്ഞുപെങ്ങളുടെ അടുത്തു പോയി പുതിയ സ്കൂൾ ഐഡി കാർഡ് കാണിച്ചു കൊടുക്കുന്ന സഹോദരൻ, കണ്ണ് നിറയുന്ന കാഴ്ച്ച…’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്.