അഹമ്മദ്നഗര്‍| മഹാരാഷ്ട്രയില്‍ ബസ് കാറിലും ട്രാക്ടറിലും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആറ് പേര്‍ മരിച്ചു.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ കല്യാണ്‍ റോഡില്‍ ഇന്ന് പുലര്‍ച്ചെ 2.30നാണ് അപകടമുണ്ടായത്.
ആറ് പേര്‍ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
കരിമ്ബ് കയറ്റി വന്ന ട്രാക്ടറിന് തകരാര്‍ സംഭവിക്കുകയായിരുന്നു. ഉടന്‍ മറ്റൊരു ട്രാക്ടര്‍ സ്ഥലത്തെത്തി. സമീപത്ത് കാര്‍ നിര്‍ത്തിയിട്ടിരുന്നു. കാറിന്റെ ഡ്രൈവര്‍ കരിമ്ബ് ഇറക്കാനും കയറ്റാനും സഹായിക്കുകയും ചെയ്തു. തുടര്‍ന്ന് ട്രാക്ടര്‍ പുറപ്പെടാന്‍ ഒരുങ്ങുമ്ബോഴാണ് എതിരെ വന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് ട്രാക്ടറിലും കാറിലും ഇടിച്ചതെന്ന് പോലീസ് അറിയിച്ചു. അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.