പാദൂർ ട്രോഫി; മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ പടക്കം പൊട്ടിച്ച സംഭവം; കേസെടുത്ത് മേൽപറമ്പ് പോലീസ്

പാദൂർ ട്രോഫി; മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ പടക്കം പൊട്ടിച്ച സംഭവം; കേസെടുത്ത് മേൽപറമ്പ് പോലീസ്

പാദൂർ ട്രോഫി മത്സരങ്ങൾക്കിടയിൽ പടക്കം പൊട്ടിച്ച സംഭവത്തിൽ കേസെടുത്ത് മേൽപറമ്പ് പോലീസ്. മെയ് 14 ന് നടന്ന ബ്രദേഴ്സ് ചെമ്പിരിക്ക- സ്പോർട്ടിക്കോ കാസർകോട് മത്സരത്തിനിടയിലാണ് സംഭവം. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ ഉദാസീനമായും കാണികൾക്ക് ദേഹോപദ്രവം ഉണ്ടാക്കാൻ സാധ്യതയുള്ള രീതിയിലും പടക്കം പൊട്ടിച്ചതിനാണ് കേസ്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് കേസെടുത്തതെന്നും ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മേൽപറമ്പ് എസ്എച്ച്ഒ സന്തോഷ് കുമാർ അറിയിച്ചു. സംഭവത്തിൽ ടൂർണമെന്റ് ജനറൽ കൺവീനർ അഫ്സൽ സിസ്ലുവിന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്.

പോലീസ് നടപടിയുടെ അടിസ്ഥാനത്തിൽ ടൂർണമെന്റിൽ പടക്കം പൊട്ടിക്കുന്നത് വിലക്കിയതായും ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ ടീം മാനേജ്‌മെന്റ്, ആരാധകർക്ക് എന്നിവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിഷയത്തിൽ പോലീസുമായി സഹകരിക്കുമെന്നും ജനറൽ കൺവീനർ അഫ്സൽ സിസ്ലു അറിയിച്ചു.

Leave a Reply