കൊച്ചി: കേരളത്തില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ റിയാസ് അബൂബക്കറിന് പത്ത് വർഷം കഠിന തടവ് വിധിച്ച് കോടതി.
കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് വിധി.റിയാസ് കുറ്റക്കാരനെന്ന് എൻഐഎ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി.പ്രതിക്കെതിരെ എൻഐഎ ചുമത്തിയ യുഎപിഎ 38,39 വകുപ്പും 120 B വകുപ്പും തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു. 38ാം വകുപ്പ് പ്രകാരം 10 വർഷവും 39ാം വകുപ്പ് പ്രകാരവും 10 വർഷവും ഗൂഢാലോചനക്ക് (120 ബി) 5 വർഷവുമാണ് കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും.
1.25 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.യുഎപിഎ പ്രകാരമുള്ള രണ്ട് കുറ്റങ്ങള്‍ ഉള്‍പ്പടെ പ്രതിക്കെതിരെ മൂന്ന് കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കാസർകോട് ഐഎസ് കേസിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബൂബക്കർ എൻഐഎയുടെ പിടിയിലായത്. കേരള ഘടകം ഉണ്ടാക്കി ചാവേർ സ്ഫോടങ്ങള്‍ക്ക് പദ്ധതിയിടുകയായിരുന്നു. അഞ്ച് വർഷത്തിലേറെയായി അബൂബക്കർ ജയിലിലാണ്.ശ്രീലങ്കയിലെ സ്‌ഫോടന പരമ്ബരയുടെ സൂത്രധാരനുമായി ചേർന്ന് റിയാസ് അബൂബക്കർ കേരളത്തില്‍ സ്‌ഫോടന പരമ്ബര ആസൂത്രണം ചെയ്‌തെന്നാണ് എൻഐഎ കണ്ടെത്തല്‍.സ്വയം ചാവേറായി ആക്രമണം നടത്താൻ ഒരുങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.ശ്രീലങ്കയിലെ സ്‌ഫോടന പരമ്ബരയുടെ സൂത്രധാരനുമായി ചേർന്ന് റിയാസ് അബൂബക്കർ കേരളത്തില്‍ സ്‌ഫോടന പരമ്ബര ആസൂത്രണം ചെയ്‌തെന്നാണ് എൻഐഎ കണ്ടെത്തല്‍. 2018 മെയ് 15 നാണ് റിയാസ് അബൂബക്കറിനെ ഐഎസ് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും നിരവധി ഡിജിറ്റല്‍ തെളിവുകള്‍ അറസ്റ്റിന്റെ സമയത്ത് പിടിച്ചെടുത്തിരുന്നു.