മൊറാദാബാദ്: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ ഡിവൈഎസ്പിക്കെതിരെ കേസ്.
വെള്ളിയാഴ്ചയാണ് ഡോക്ടറായ പുത്രവധുവിനെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തത്.
പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും ആത്മഹത്യ ചെയ്യാന്‍ ഭീഷണിപ്പെടുത്തുന്നതായി വ്യക്തമാക്കി പുത്രവധു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് കേസ് എടുക്കുന്നത്.
തടഞ്ഞു വച്ചതിനും ബലാത്സംഗം ചെയ്തതിനുമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും ഇവരുടെ ഇളയമകനായ ഭര്‍ത്താവിനുമെതിരെയാണ് വനിതാ ഡോക്ടര്‍ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്.
സംഭവത്തില്‍ ഇനിയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. നവംബര്‍ 12ന് ദിപാവലി ദിവസം തോക്കിന്‍ മുനയില്‍ നിര്‍ത്തി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.