ഗാസയില്‍ വെടിനിര്‍ത്തല്‍; മോചിപ്പിക്കുന്ന ബന്ദികളില്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളും

ഗാസയില്‍ വെടിനിര്‍ത്തല്‍; മോചിപ്പിക്കുന്ന ബന്ദികളില്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളും

ടെല്‍അവീവ്: ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിനൊടുവില്‍ വെടിനിര്‍ത്തലിന് മദ്ധ്യസ്ഥത. കഴിഞ്ഞ ഒന്നര മാസത്തില്‍ കൂടുതലായി തുടരുന്ന ഏറ്റുമുട്ടലിനൊടുവില്‍ നാല് ദിവസത്തെ വെടിനിര്‍ത്തലിനാണ് ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമെടുത്തത്. യോഗത്തില്‍ ഇസ്രയേലും ഹമാസും സമ്മതം മൂളുകയായിരുന്നു.

ആദ്യഘട്ടത്തില്‍ ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്ന 13 പേരെയാണ് മോചിപ്പിക്കും. ഇന്ന് പ്രാദേശിക സമയം രാവിലെ ഏഴ് മണി മുതലാണ് വെടിനിര്‍ത്തല്‍ ആരംഭിച്ചത്. അതേസമയം, വെടിനിര്‍ത്തല്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുൻപ് ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ ബോംബിട്ടു. ഇന്ന് വൈകുന്നേരം നാല് മണിയോടുകൂടി ബന്ദികളാക്കിയവരെ കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം. വരുന്ന നാല് ദിവസങ്ങള്‍ക്കുളളില്‍ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും.

Leave a Reply