ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ ; നിരോധനം അടുത്ത വർഷം മാർച്ച് 31 വരെ

ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ ; നിരോധനം അടുത്ത വർഷം മാർച്ച് 31 വരെ

ന്യൂഡല്‍ഹി: വില വര്‍ധന തടയാനും ആഭ്യന്തര വിപണിയില്‍ ലഭ്യത ഉറപ്പാക്കാനും 2024 മാര്‍ച്ച്‌ വരെ കേന്ദ്ര സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധിച്ചു.

ഇതിനായി ഉള്ളിയുമായി ബന്ധപ്പെട്ട കയറ്റുമതി നയം ഭേദഗതിചെയ്തതായി വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

വിലവര്‍ധന പിടിച്ചുനിര്‍ത്താൻ ആഗസ്റ്റില്‍ സവാള കയറ്റുമതിക്ക് കേന്ദ്രം 40 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. വിലവര്‍ധന പിടിച്ചുനിര്‍ത്താനും ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്താനുമാണ് നടപടിയെന്നായിരുന്നു വിശദീകരണം. ഡിസംബര്‍ 31 വരെയായിരുന്നു തീരുവ എന്നാണ് അന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. എന്നാല്‍, അതിനിടെയാണ് ഇന്ന് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തി ഉത്തരവായത്. അടുത്തവര്‍ഷം മാര്‍ച്ച്‌ 31 വരെയാണ് കയറ്റുമതിക്ക് നിരോധനം.

മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളില്‍ മഴയില്‍ വിളനാശം ഉണ്ടായതോടെ വിപണിയില്‍ ഉള്ളി വില കുതിച്ചുയര്‍ന്നിരുന്നു. ഇത് പിടിച്ചു നിര്‍ത്താനാണ് കയറ്റുമതി നിരോധനമേര്‍പ്പെടുത്തിയത്. നേരത്തെ വില കുത്തനെ ഉയര്‍ന്നപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വില നിയന്ത്രണത്തിന് സര്‍ക്കാര്‍ മുൻകൈ എടുത്തിരുന്നു. ഇപ്പോള്‍ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉള്ളി കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ വരുന്നത്.

Leave a Reply