കോട്ടയം; പാമ്ബാടിയില്‍ ബസ്സിനുള്ളില്‍ വച്ച് വീട്ടമ്മയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.പ്രിയ , ലക്ഷ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നന്ദിനിയെയാണ് പോലീസ് പിടികൂടിയത്.
സംഭവം നടന്നത് ഇന്നലെ വൈകിട്ടായിരുന്നു.
സ്വകാര്യ ബസ്സിനുള്ളില്‍ വച്ച് വീട്ടമ്മയുടെ ഷോള്‍ഡര്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണ നെക്ലേസ് കവര്‍ച്ച നടത്തുകയായിരുന്നു. തുടര്‍ന്ന്് ബസ് നിര്‍ത്തിയപ്പോള്‍ ഇവര്‍ ഇറങ്ങി ഓടാന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെടുകയായിരുന്നു. ഇവര്‍ പല കവര്‍ച്ച കേസുകളിലെയും പ്രതിയാണ്