ചെമ്മനാട് പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച ചന്ദ്രഗിരി കലാസമിതിയുടെ ലോഗോ മുന്നാട് ഇ. എം. എസ്. അക്ഷരഗ്രാമത്തകലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാനിധ്യത്തിൽ നടന്ന ചടങ്ങിൽ വെച്ച് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പ്രകാശനം ചെയ്തു. ചന്ദ്രഗിരി കലാ സമിതിയുടെ ഉപദേശക സമിതി അംഗം മധു ബേഡകം ഭാരവാഹികളായ എസ്. വി. പ്രകാശൻ, എം. ഹനീഫ, എം. മണികണ്ഠൻ, ടി. ഗംഗാധരൻ, എസ്. വി. അശോക് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
![ചന്ദ്രഗിരി കലാസമിതിലോഗോ പ്രകാശനംചെയ്തു.](https://i0.wp.com/realindiavision.com/wp-content/uploads/2023/09/mh.jpg?fit=1014%2C1280&ssl=1)