ദുബായ് :ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യുഎഇ കമ്മിറ്റി യുടെ മെമ്പർമാരുടെ സംഗമം സംഘടിപ്പിച്ചു .മെമ്പർസോക്കർ ലീഗ് സീസൺ 7 ഉം മെമ്പർ ഫെയ്സ് ടു ഫെയിസ് ഉൾപ്പെട്ട സംഗമ വും ദുബൈ റാഷിദിയ പേസ് മോഡേൺ ബ്രിട്ടീഷ് സ്കൂൾരൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു.
അഞ്ച് ടീമുകൾ തമ്മിൽ നടന്ന ഫുട്ബോൾ മത്സരത്തിന്റെ ഫൈനൽ മത്സരത്തിൽ ചന്ദ്രഗിരി വളപ്പിൽ ബുൾസിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ചന്ദ്രഗിരി ടൗൺ ടീം മേൽപറമ്പ മൊയ്തു ട്രോഫി കരസ്ഥമാക്കിയത് .ടൂർണ്ണമെൻ്റിലെ ഏറ്റവും നല്ല കളിക്കാരനായി റമീസ് റഹീമിനെ തെരഞ്ഞടുത്തു.
വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും നൗഷാദ് വളപ്പിൽ ,ഹനീഫ് ടീ ആർ ,ഹാരിസ് കല്ലട്ര ,അഷറഫ് കെ.ആർ ,ബഷീർ കൂനു ,അഭിലാഷ് ,ഹാശിം ബോസ്സ് ,ജാഫർ സി ബി ,ജാഫർ വളപ്പിൽ ,ജാഫർ ഹിൽ ടോപ്പ് ,അൻച്ചു സഫ ,കാദർ കൈനോത്ത് ,ബുക്കാരി , മൊയ്തു വളപ്പിൽ എന്നിവർ വിതരണംചെയ്തു ഫെയ്സ് ടു ഫെയ്സ് പരിപാടി റൗഫ് കെ.ജി.എൻ നിയന്ത്രിച്ചു ചടങ്ങിൽ പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് വിതരണം ചെയ്തു
ആക്ടിംഗ് പ്രസിഡണ്ട് ഇല്ല്യാസ് ഹിൽടോപ്പ് അദ്ധ്യക്ഷത വഹിച്ചു ഫൈസൽ തോട്ടം സ്വാഗതവും അഷറഫ് കെ.വി നന്ദിയും പറഞ്ഞു.