മേൽപറമ്പ : കഴിഞ്ഞ ഒരു വർഷത്തോളമായി നിലനിന്ന് പോന്നിരുന്ന ചന്ദ്രഗിരി സർക്കാർ ഹയർ സെക്കറൻ്ററി സ്കൂളുമായി ബന്ധപ്പെട്ട് അതേ ഗ്രൗണ്ടിൽ സ്ഥിതി ചെയ്യുന്ന എൽ പി സ്കൂളിലെ വിദ്യാർത്ഥികളുടെ കളിസ്ഥലം കവർന്നെടുത്തു് ഹയർ സെക്കറ ണ്ടറി സ്കൂളിന് കെട്ടിടം പണിയാനുള്ള നീക്കത്തിനെതിരെ ജില്ലാ ജനകീയ നീതി വേദി ജില്ലാ ലീഗൽ അഥോറിറ്റിയിൽ നൽകിയ കേസിൽ ചന്ദ്രഗിരി ഹൈസ്കൂൾ അധികൃതർ നിലപാട് പറയാൻ തയ്യാറാകാത്തതിനാൽ വിഷയം പൊതു താൽപര്യ അപേക്ഷയുമായി സംസ്ഥാന ഹൈക്കോതിയെ സമീപിക്കാൻ ജില്ലാ ജനകീയ നീതി വേദി താത്വികാചാര്യസമിതി അടിയന്തിര യോഗം തീരുമാനിച്ചു.
ഒരു ദേശത്തെ വളർന്നു വരുന്ന വരുന്ന തലമുറയെ ജയിലിന് സമാനമായ രീതിയിൽ തളച്ചിടാനും, കളിസ്ഥലം നഷ്ടപ്പെടുത്താനുമുള്ള തൽപരകക്ഷികളുടെ നിക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് കൈകൊള്ളണമെന്ന കാര്യത്തിൽ നിന്നും പിന്മാറേണ്ടതില്ലന്നും, ഹയർ സെക്കണ്ടറി അധികൃതർ രേഖാമൂലം കെട്ടിടം ഗ്രൗണ്ടിൽ നിർമ്മിക്കില്ലെന്ന് ഉറപ്പ് നൽകുന്ന വേളയിൽ കേസ് പിൻവലിക്കാമെന്നും യോഗം തീരുമാനിച്ചു.
സൈഫുദ്ദീൻ കെ. മാക്കോട്,ഹമീദ് ചാത്തങ്കൈ, റിയാസ് സി.എച്ച് ബേവിഞ്ച,ഉബൈദുല്ലാഹ് കടവത്ത്, ഇസ്മായിൽ ചെമ്മനാട്, അബ്ദുറഹിമാൻ തെരുവത്ത്,സീതു മേൽപറമ്പ, താജുദ്ദിൻ പടിഞ്ഞാർ, ബഷീർ കുന്നരിയത്ത്, എന്നിവർ സംസാരിച്ചു