കാസർകോട്: ജില്ലയിലെ ഏറ്റവും നീളം കൂടിയ ചന്ദ്രഗിരി പാലം കഴിഞ്ഞ കുറെ വർഷമായി വിഷാദ രോഗികൾ ആത്മഹത്യാമുനമ്പായി കണ്ട് കൊണ്ട് ആത്ഹത്യ ചെയ്യാൻ സുരക്ഷിതമായ സ്ഥലമായി കണ്ട് പാലത്തിൻ്റെ മദ്ധ്യഭാഗത്തും നിന്നും ചാടി ആത്മഹത്യ ചെയ്യുന്ന പ്രവണത വർദ്ധിച്ച് വരികയാണെന്നും, ഒരു നിമിഷാർദ്ധത്തിൽ തോന്നിപോകുന്ന ഇത്തരം പ്രവണതകൾക്ക് സൗകര്യപ്രദമായ സ്ഥലമെന്ന നിലയിലാണ് ചന്ദ്രഗിരിപുഴ തിരഞ്ഞെടുക്കുന്നതെന്നും, ഇത്തരം ആത്മഹത്യ പ്രവണതകൾക്ക് തടയിടുന്നതിൻ്റെ ഭാഗമായി മംഗലാപുരം നേത്രാവതി പാലത്തിൽ ചെയ്തതുപോലെ ഇരുമ്പ് മുൾ വേലി ഉയർത്തി സുരക്ഷാ വലയം നിർമ്മിക്കാൻ പൊതു മരാമത്ത് വകുപ്പ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജില്ലാ ജനകീയ നീതി വേദി ജില്ലാ കമ്മിറ്റി ബന്ധപ്പെട്ട വകുപ്പ് അധികൃതർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു.
സൈഫുദ്ദീൻ കെ. മാക്കോട്,ഹമീദ് ചാത്തങ്കൈ, റിയാസ് സി.എച്ച് ബേവിഞ്ച,ഉബൈദുല്ലാഹ് കടവത്ത്, ഇസ്മായിൽ ചെമ്മനാട്, അബ്ദുറഹിമാൻ തെരുവത്ത്, താജുദ്ദീൻ പടിഞ്ഞാർ, ബഷീർ കുന്നരിയത്ത് എന്നിവർ സംസാരിച്ചു.