കാസർഗോഡ് : ചെമ്പരിക്ക .മംഗലാപുരം ഖാസിയുമായിരുന്ന പ്രഗൽഭ പണ്ഡിതൻ സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകം അന്വേഷണം എവിടെയും എത്താത്ത സാഹചര്യത്തിൽ പൊതുജനങ്ങളെ അണിനിരത്തിക്കൊണ്ട് പിഡിപി സമര സായാഹ്നം നടത്തും
പി ഡി പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സമര സായാഹ്നത്തിൽ പ്രമുഖർ പങ്കെടുക്കും വിവിധ കക്ഷി നേതാക്കൾ എഴുത്തുകാരും സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരും ഉൾപ്പെടുത്തി ബഹുജന പ്രവർത്തനത്തിന് തുടക്കമായിരിക്കും പിഡിപി ജില്ലാ സെക്രട്ടറി ഗോപി കുതിരക്കൽ പറഞ്ഞു പിഡിപി ജില്ലാ ഓഫീസിൽ സംഘടിപ്പിച്ച ചെമ്പരിക്ക ഖാസി കൊലപാതകം തുടർ സമരം പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം ഫെബ്രുവരി രണ്ടാം തീയതി മേൽപ്പറമ്പിൽ വച്ച് നടക്കുന്ന സമര സായാഹ്നം വിജയിപ്പിക്കണമെന്നും പിന്തുണയ്ക്കണമെന്ന് പീ ഡി പി ജില്ലാ ഭാരവാഹികൾ അഭ്യർത്ഥിച്ചു
യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് ഫാറൂഖ് തങ്ങൾ അധ്യക്ഷത വഹിച്ചു പിഡിപി സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബഷീർ അഹമ്മദ് കുഞ്ചത്തൂർ . മൊയ്തു ബേക്കൽ . റഷീദ് മുട്ടുംതല ഉബൈദ് മുട്ടുന്തല കാദർ ആദൂർ ,മുനിർ പള്ളപാടി, ജില്ലാ ഭാരവാഹികളായ അബ്ദുല്ലകുഞ്ഞി ബദിയടുക്ക ,അഷറഫ് ബോവിക്കാനം ,മൂസാ അടക്കം ,എംടിആർ ഹാജി ആദൂർ , എന്നിവർ സംസാരിച്ചു ഷാഫി കളനാട് സ്വാഗതവും ബഷീർ ചോറൂണി നന്ദിയും പറഞ്ഞു