തമിഴ്നാട് പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തില്‍ കുട്ടി മരിച്ചു. പന്തല്ലൂര്‍ തൊണ്ടിയാളത്തില്‍ അമ്മയ്ക്കൊപ്പം വരികയായിരുന്ന മൂന്നുവയസ്സുകാരി നാൻസിക്ക് നേരെയായിരുന്നു പുലിയുടെ ആക്രമണം.ഇന്ന് വൈകുന്നേരം ആയിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമീപകാലത്തുതന്നെ വയനാട്ടിലും കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രണ്ടുപേരാണ്. മാനന്തവാടി പുതുശ്ശേരിയിലെ കര്ഷകന് ജനുവരിയില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് പിലാക്കാവിലും മീനങ്ങാടിയിലും കടുവാ ആക്രമണങ്ങളുണ്ടായി. ഇപ്പോള്‍ കടുവാ ആക്രമണമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്ന് മുന്‍പ് കടുവയെ പിടികൂടിയിരുന്നു. ഇവിടെയുള്ള ഏദന്‍ വാലി എസ്റ്റേറ്റില്‍ കടുവയുടെ സാന്നിദ്ധ്യം നേരത്തേ സ്ഥിരികരിച്ചിട്ടുണ്ട്.