പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തി

പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തി

ചിറ്റൂര്‍: പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി. ഇവര്‍ക്ക് പരിക്കുകളൊന്നുമില്ല.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കുട്ടികള്‍ പുഴയില്‍ കുടുങ്ങിയത്‌. ചിറ്റൂര്‍ പുഴയുടെ നരണി ഭാഗത്തായിരുന്നു സംഭവം.

കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. മൂന്നുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഒരാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. സമീപത്ത് ജോലിക്കായി എത്തിയ മൂന്ന് യുവാക്കളാണ് കുട്ടികള്‍ പുഴയില്‍ അകപ്പെട്ടതായി കണ്ടതും അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചതും. മൂന്നു കുട്ടികളില്‍ ഒരാളെ യുവാക്കളാണ് രക്ഷപ്പെടുത്തിയത്.

ചിറ്റൂര്‍ ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം. കുട്ടികള്‍ ഇറങ്ങിയ സമയത്ത് പുഴയില്‍ ഒരുപാട് വെള്ളമുണ്ടായിരുന്നില്ല എന്നാണ് വിവരം. കഴിഞ്ഞദിവസം ചിറ്റൂര്‍ പുഴയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ അകപ്പെട്ട അതേസ്ഥലത്തു തന്നെയാണ് കുട്ടികളും കുടുങ്ങിയത്.

Leave a Reply