കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

കോട്ടയം: രാഹുല്‍ മാങ്കുട്ടത്തിലിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കളക്‌ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.

പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

പോലീസ് ബാരിക്കേഡ് പ്രവര്‍ത്തകര്‍ മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പലതവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാൻ തയാറായില്ല.

തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎല്‍എയാണ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ മടങ്ങിയശേഷമായിരുന്നു സംഘര്‍ഷം ഉടലെടുത്തത്.

Leave a Reply