ഫാഷൻ വിപണിയിലെ പെൺകരുത്തിന്റെ വിജയഗാഥ; റിയൽ ഇന്ത്യ വിഷൻ ‘എംപവേർഡ് ബ്രാൻഡ് ഓഫ് ദി ഇയർ’ അവാർഡ് ക്ലാസിക് കർവ്സിന്

ഫാഷൻ വിപണിയിലെ പെൺകരുത്തിന്റെ വിജയഗാഥ; റിയൽ ഇന്ത്യ വിഷൻ ‘എംപവേർഡ് ബ്രാൻഡ് ഓഫ് ദി ഇയർ’ അവാർഡ് ക്ലാസിക് കർവ്സിന്

കാസർകോട്: കാസർകോടിന്റെ ഫാഷൻ ഭൂപടത്തിൽ വിപ്ലവം സൃഷ്ടിച്ച ‘ക്ലാസിക് കർവ്സ്’ ബൊട്ടീക്കിന് റിയൽ ഇന്ത്യ വിഷൻ ‘എംപവേർഡ് ബ്രാൻഡ് ഓഫ് ദി ഇയർ’ പുരസ്കാരം. വെല്ലുവിളികളെ അതിജീവിച്ച് ഒരു പ്രാദേശിക ബ്രാൻഡിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ തനൂജ, നസീബ എന്നീ വനിതാ സംരംഭകരുടെ മികവിനുള്ള അംഗീകാരമായാണ് ഈ പുരസ്കാരം.

ജനുവരി 31-ന് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ‘ടോട്ടോ ഹൈപ്പർ മാർക്കറ്റ് മെഹ്ഫിൽ രാവ് സീസൺ വൺ ഗ്രാൻഡ് ഫിനാലെ’ വേദിയിൽ വെച്ച് അവാർഡ് സമ്മാനിക്കും.

ബൊട്ടീക്ക് ബിസിനസ്സ് കാസർകോട് വിജയിക്കില്ലെന്ന പൊതുധാരണ നിലനിന്നിരുന്ന കാലത്താണ് 2021-ൽ വെറും 200 സ്ക്വയർഫീറ്റുള്ള ഒരു ചെറിയ മുറിയിൽ തനൂജയും നസീബയും ക്ലാസിക് കർവ്സിന് തുടക്കമിടുന്നത്. എന്നാൽ കഠിനാധ്വാനവും വ്യക്തമായ കാഴ്ചപ്പാടും കൊണ്ട് വെറും അഞ്ച് വർഷത്തിനുള്ളിൽ 5000 സ്ക്വയർഫീറ്റിൽ മൂന്ന് നിലകളിലായി പടർന്നു പന്തലിച്ച കാസർഗോട്ടെ ഏറ്റവും വലിയ ഫാഷൻ കേന്ദ്രമായി ഈ ബ്രാൻഡ് മാറി. ഇന്ന് കാസർകോടിന് പുറമെ മംഗലാപുരത്തും ഈ ബ്രാൻഡിന് സാന്നിധ്യമുണ്ട്.

സെലിബ്രിറ്റി പ്രമോഷനുകളുടെ അകമ്പടിയില്ലാതെ, ഗുണമേന്മയിലും ഉപഭോക്തൃ സേവനത്തിലും മാത്രം വിശ്വസിച്ചാണ് ക്ലാസിക് കർവ്സ് വളർന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 4.5 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ശക്തമായ ഒരു കമ്മ്യൂണിറ്റിയെ കെട്ടിപ്പടുക്കാൻ ഇവർക്ക് സാധിച്ചു. സ്വന്തം ഇ-കൊമേഴ്സ് വെബ്സൈറ്റിലൂടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ന് ക്ലാസിക് കർവ്സിന്റെ ഉൽപ്പന്നങ്ങൾ എത്തുന്നുണ്ട്.

പാർട്ടി വെയറുകൾ, ലെഹങ്കകൾ, വെസ്റ്റേൺ വെയർ, ബ്രൈഡൽ കളക്ഷൻ എന്നിവയ്ക്ക് പുറമെ കസ്റ്റമൈസ്ഡ് ഡിസൈനിംഗിനായുള്ള പ്രത്യേക വിഭാഗവും ഇവിടെയുണ്ട്. ട്രെൻഡുകളെ പിന്തുടരുന്നതിനപ്പുറം കാസർഗോട്ടെ ഫാഷൻ സംസ്കാരത്തെ തന്നെ മാറ്റിമറിക്കാൻ ക്ലാസിക് കർവ്സിന് സാധിച്ചു.

വിഷനും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് മണ്ണിലും വിജയിക്കാമെന്ന് തെളിയിച്ച തനൂജയ്ക്കും നസീബയ്ക്കും ലഭിക്കുന്ന ഈ പുരസ്കാരം, പുതിയ സംരംഭക സ്വപ്നങ്ങൾ കാണുന്ന എല്ലാ സ്ത്രീകൾക്കും വലിയൊരു പ്രചോദനമാണ്.

Leave a Reply