അമിതാഭ് ബച്ചനും ഫ്ലിപ്കാർട്ടിനും എതിരെ പരാതി

അമിതാഭ് ബച്ചനും ഫ്ലിപ്കാർട്ടിനും എതിരെ പരാതി

ഫ്ലിപ്കാർട്ടിന്റെ പരസ്യ ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ചെറുകിട മൊബൈൽ വ്യാപാരത്തെ ആകമാനം തകർക്കുന്ന നിലയിൽ പരസ്യവാചകങ്ങൾ ഉദ്ധരിച്ചനെതിരെ മുതിർന്ന സിനിമാ താരം അമിതാഭ് ബച്ചന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ ട്രേഡേഴ്സ് സംഘടനയുടെ ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽ വാൾ കത്ത് എഴുതിയിരുന്നു. എന്നാൽ കത്തിനോട് നിഷേധാത്മക നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് കേന്ദ്ര മന്ത്രാലയത്തിൽ പരാതി നൽകാൻ തീരുമാനിച്ചതെന്ന്‌ സംഘടന ഭാരവാഹികൾ അറിയിച്ചു.
കോടിക്കണക്കിന് സംരഭകരുള്ള ചെറുകിട വ്യാപാര മേഖലയെ തകർക്കുവാൻ വിദേശ ഓൺലൈൻ കുത്തുകൾക്ക് വേണ്ടി രാജ്യത്തിൻറെ സാമ്പത്തിക വ്യവസ്ഥിതിയെ പോലും തകർക്കുന്ന നിലപാടാണ് തനിക്കുള്ളതെന്നാണ് അമിതാബച്ചന്റെ നിലപാടിലൂടെ വ്യക്തമാകുന്നത്.
ചെറുകിട മൊബൈൽ സ്ഥാപനങ്ങളിലേക്ക് ഒരു ഉപഭോക്താവ് കടക്കുന്നതിന് മടിക്കുന്ന നിലയിലേക്ക് ആണ് പ്രസ്തുത പരസ്യവാചകങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. അത് രാജ്യത്തിൻറെ സാമ്പത്തിക വ്യവസ്ഥിതിയെ തകർക്കുമെന്നും ചെറുകിട വ്യാപാരികളുടെ ആത്മാഭിമാനത്തെയും തകർക്കുമെന്നും, സമൂഹത്തിൽ ചെറുകിട വ്യാപാര മേഖലയെ ഇടിച്ചു താഴ്ത്തി കാണിക്കുന്ന നിലയിലേക്കുള്ള പരാമർശങ്ങളാണ് പ്രസ്തുത പരസ്യത്തിൽ ഉള്ളതെന്നതിന്റെ തെളിവ് സഹിതം ചൂണ്ടി കാണിച്ചാണ് പരാതി സമർപ്പിച്ചിട്ടുള്ളത്.
നിരവധി സിനിമാ – കായിക താരങ്ങൾ ഇത്തരത്തിലുള്ള പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നത് രാജ്യത്തെ ചെറുകിട വ്യാപാരികളെ തകർക്കും. അതിനെതിരെ ശക്തമായി എതിർക്കുവാൻ സംഘടന എന്നും മുന്നോട്ടു വരുമെന്ന് ദേശീയ സെക്രട്ടറി എസ്. എസ്. മനോജ് പറഞ്ഞു.

Leave a Reply