തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും.
തിരുവനന്തപുരം സെഷൻസ് കോടതിയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
സെക്രട്ടറിയേറ്റ്, ഡി.ജി.പി ഓഫീസ് മാര്‍ച്ചുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ രാഹുലിന്റെ ജാമ്യാപേക്ഷകള്‍ ആണ് ഇന്ന് പരിഗണിക്കുന്നത്.
പൊലീസ് നടപടിക്കെതിരെ ഇന്ന് വൈകീട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയാധ്യക്ഷൻ ബി.വി ശ്രീനിവാസ് പങ്കെടുക്കുന്ന നൈറ്റ് മാര്‍ച്ചും നടക്കും.
കഴിഞ്ഞ മാസം യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുലിന്റെ അറസ്റ്റുണ്ടായതും റിമാൻഡില്‍ വിട്ടതും. ഈ മാസം 22 വരെയാണ് രാഹുലിന്റെ റിമാൻഡ് കാലാവധി.