ജനകീയ മുഖം; നിലമ്പൂരിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ സിപിഎം അന്തിമ ഘട്ടത്തിലെത്തി; നാളെ പ്രഖ്യാപനം

ജനകീയ മുഖം; നിലമ്പൂരിലെ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ സിപിഎം അന്തിമ ഘട്ടത്തിലെത്തി; നാളെ പ്രഖ്യാപനം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് നാളെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ എൽഡിഎഫ് അന്തിമതിരുമാനത്തിലെത്തിയതായാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തൊട്ടടുത്ത ദിവസം തന്നെ സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു.

നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിന്റെ പേരാണ് അന്തിമപട്ടികയിലുള്ള തെന്നാണ് റിപ്പോർട്ട്. ത്സരിക്കുന്നതില്‍ ഷിനാസിന് എതിര്‍പ്പില്ലെന്നും സൂചനയുണ്ട്. ആദിവാസി മേഖലയില്‍ ഉള്‍പ്പെടെ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമാണ് ഷിനാസ്. ജനീകയത കണക്കിലെടുത്താണ് ഷിനാസ് ബാബുവിനെ സിപിഎം പരിഗണിക്കുന്നത്.

ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ താരം യു.ഷറഫലി, ജില്ലാ പഞ്ചായത്തംഗം ഷെറോണ, തോമസ് മാത്യു എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ നാളെ സെക്രട്ടേറിയറ്റ് ചേരാനിരിക്കെ ഷിനാസ് ബാബുവിന്റെ പേരിലേക്ക് അന്തിമമായി എത്തിയെന്നാണ് വിവരം.

Leave a Reply