കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 11ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. ജെയ്ക് സി തോമസ് ഉള്‍പ്പെടെ നാല് പേര്‍ സാധ്യതാ പട്ടികയിലുണ്ടെങ്കിലും ആരായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതേസമയം, പുതുപ്പള്ളിയില്‍ വമ്പന്‍ രാഷ്ട്രീയ നീക്കവുമായി എല്‍ഡിഎഫ് രംഗത്തെത്തുമെന്നാണ് സൂചന. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും. പുതുപ്പള്ളിയിലെ തദ്ദേശസ്ഥാപന ജനപ്രതിനിധിയാണ് ഇദ്ദേഹം എന്നാണ് സൂചന.
ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായി അടുത്തബന്ധമുള്ള ഇദ്ദേഹവുമായി സിപിഎം നേതൃത്വം ചര്‍ച്ച നടത്തിയെന്നാണ് സൂചന. നാളെത്തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും വിവരമുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബം ഇദ്ദേഹവുമായി അനുനയ ചര്‍ച്ച നടത്തിയെങ്കിലും ഇദ്ദേഹം വഴങ്ങിയിട്ടില്ലെന്നും സൂചനയുണ്ട്. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇന്ന് പുതുപ്പള്ളി പള്ളിയിലെത്തിയ ചാണ്ടി ഉമ്മന്‍ പരസ്യമായ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. തുടര്‍ന്ന് എറണാംകുളത്ത് സംവിധായകന്‍ സിദ്ദീഖിന്റെ ഭൗതിക ശരീരം കാണാനെത്തി. ചാണ്ടി ഉമ്മന്‍ പ്രചാരണവുമായി മുന്നോട്ട് പോവുമ്പോഴും സിപിഎം സ്ഥാനാര്‍ത്ഥിയെ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിയെ പെട്ടെന്ന് തന്നെ തീരുമാനിക്കുമെന്ന് സിപിഎം നേതാവ് എകെ ബാലന്‍ ഇന്ന് പറഞ്ഞിരുന്നു.