കുസാറ്റ് അപകടം നവകേരള സദസ് ആഘോഷ പരിപാടികള്‍ ഒഴിവാക്കി

കുസാറ്റ് അപകടം നവകേരള സദസ് ആഘോഷ പരിപാടികള്‍ ഒഴിവാക്കി

കളമശേരി കുസാറ്റ് സര്‍വകലാശാല കാമ്ബസില്‍ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തെ തുടര്‍ന്ന് നവകേരള സദസ് പരിപാടികള്‍ മാത്രമായി ചുരുക്കുമെന്ന് സദസ് കോ ഓര്‍ഡിനേറ്ററായ മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.

സ്ഥലം എം എല്‍ എയും മന്ത്രിയുമായ പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സ്ഥലത്ത് എത്തിയിട്ടുണ്ട്. ബോളിവുഡ് ഗായികയുടെ ഗാനസദ്യ തുടങ്ങും മുമ്ബ് മഴയുണ്ടായപ്പോഴുണ്ടായ തിക്കും തിരക്കിലും 4 കുട്ടികള്‍ മരിക്കുകയും 60തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയുമാണുണ്ടായത്. പരിക്കേറ്റവരെ കളമശേരിയിലെയും സമീപ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

കളമശ്ശേരി കുസാറ്റ് ക്യാമ്ബസില്‍ ടെക് ഫെസ്റ്റിന് ഇടെയുണ്ടായ ദുരന്തത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞതില്‍ മന്ത്രിമാര്‍ യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ശനിയാഴ്ച രാത്രി 8:30 നാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേര്‍ന്നത്.

വ്യവസായ മന്ത്രി പി രാജീവിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിനെയും കളമശ്ശേരിയിലേക്ക് നിയോഗിച്ചു. അവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ചികിത്സ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കും. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

Leave a Reply