കുസാറ്റ് ദുരന്തം: സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പലിനെ മാറ്റി

കുസാറ്റ് ദുരന്തം: സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പലിനെ മാറ്റി

കൊച്ചി; കുസാറ്റിലെ ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പാളിനെ മാറ്റി.

ഡോ. ജീപക് കുമാര്‍ സാഹുവിനെ മാറ്റി മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. ശോഭ സൈറസിന് പകരം ചുമതല നല്‍കി. ഇതിന് പുറമേ സര്‍വകലാശാല മൂന്നംഗ സിന്‍ഡിക്കേറ്റ ഉപസമിതിയില്‍ നിന്നും പി കെ ബേബിയെയും മാറ്റി. പി കെ ബേബി ടെക് ഫെസ്റ്റിന്റെ നടത്തിപ്പ് ചുമതലയില്‍ വീഴ്ച്ച വരുത്തിയ ആളാണ്.

നടപടിയെടുത്തിരിക്കുന്നത് ക്യാമ്ബസുകളില്‍ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച പറ്റി എന്ന ആരോപണത്തെ തുടര്‍ന്നാണ്. അതേ സമയം ഈ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. രണ്ടാഴ്ച്ചയ്ക്കകം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും നിര്‍ദേശം നല്‍കിയട്ടുണ്ട്.
കമ്മീഷന്‍ അംഗം വി കെ ബാനകുമാരി ആലുവ റൂറല്‍ എസ്പിക്കും കൊച്ചിന്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ക്കും നോട്ടീസയച്ചു. നടപടി സ്വീകരിച്ചിരിക്കുന്നത് സര്‍വകലാശാലയിലെ സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്.

Leave a Reply