യുപിയില്‍ ദളിത് യുവാവിനെ ബന്ദിയാക്കി മര്‍ദ്ദിച്ചു കൊന്നു

യുപിയില്‍ ദളിത് യുവാവിനെ ബന്ദിയാക്കി മര്‍ദ്ദിച്ചു കൊന്നു

യുപിയില്‍ പ്രണയബന്ധത്തിന്റെ പേരില്‍ ദളിത് യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി മര്‍ദ്ദിച്ചു കൊന്നു. മുസാഫര്‍നഗര്‍ ജില്ലയിലെ ഖതൗലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജസോല ഗ്രാമത്തിലാണ് സംഭവം.

അങ്കിത് (21) ആണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീയുമായുള്ള പ്രണയത്തിന്റെ പേരില്‍ അങ്കിതിനെ ഞായറാഴ്ച വൈകുന്നേരം മുതല്‍ ബന്ദിയാക്കുകയായിരുന്നുവെന്ന് അങ്കിതിന്റെ വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗുരുതര പരിക്കേറ്റ നിലയിലാണ് അങ്കിതിനെ പൊലീസ് കണ്ടെത്തുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവാവ് മരിച്ചിരുന്നു. പ്രതികളെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

Leave a Reply