കടബാധ്യതകണ്ണൂരില്‍ ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കടബാധ്യതകണ്ണൂരില്‍ ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂരിലാണ് ക്ഷീര കര്‍ഷകനെയാണ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കൊളക്കാട് സ്വദേശി ആല്‍ബര്‍ട്ടാണ് (73) മരിച്ചത്.

ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്നാണ് ആല്‍ബര്‍ട്ട്
ആത്മഹത്യചെയ്തത്. 25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു ആല്‍ബര്‍ട്ട്. തിങ്കളാഴ്ച്ച രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ആല്‍ബര്‍ട്ടിനെ കുടുംബാംഗങ്ങള്‍ കണ്ടെത്തിയത്. കേരളാ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ രണ്ടു ലക്ഷം രൂപ ഇയാള്‍ വായ്പയെടുത്തിരുന്നു.

ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനാല്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. മരണകാരണം കടബാധ്യതയാണോന്ന കാര്യം അന്വേഷിച്ചു വരികയാണെണ് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പൊലീസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

Leave a Reply